Tag: Drones

മത്സ്യത്തൊഴിലാളികളുടെ രക്ഷകരാകാൻ ഡ്രോണുകൾ

വിഴിഞ്ഞം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിക്കുന്ന ആദ്യത്തെ േഡ്രാൺ സ്റ്റേഷൻ തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥാപിക്കും. ഡ്രോണുകളുപയോഗിച്ച് വിഴിഞ്ഞം കടലിൽ നടത്തിയ ട്രയൽ റൺ വിജയിച്ചതിനെത്തുടർന്നാണിത്. ഇത് വിജയിച്ചാൽ കൊച്ചി, കോഴിക്കോട് ജില്ലകളിൽകൂടി ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കും. മീൻപിടിത്തത്തിനു പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപ്രതീക്ഷിതമായുണ്ടാകുന്ന തിരയേറ്റത്തിൽപ്പെട്ട് കടലിൽ കാണാതാകുന്ന ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. മന്ത്രി അബ്ദുൾ ഗഫൂറിന്റെയും ഫിഷറീസ് ഡയറക്ടറായിരുന്ന ചെൽസാ സിനിയുടെയും സാന്നിധ്യത്തിൽ വിഴിഞ്ഞത്ത് ഡ്രോണുകൾ […]
Read more

ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷാർജയിൽ പുതിയ നിയമം

ഷാർജ: ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ അതിർത്തിക്കുള്ളിൽ പറക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും ബാധകമായ നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഡ്രോണുകളുടെ നിയന്ത്രണ സംവിധാനമോ അവ ഉപയോഗിക്കുന്ന ഉദ്ദേശ്യമോ നോക്കാതെ, എല്ലാത്തരം ഡ്രോണുകൾക്കും ഈ നിയമം ബാധകമായിരിക്കും. ഫ്രീ സോണുകളും പ്രത്യേക വികസന മേഖലകളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഈ നിയമം […]
Read more

ശബരിമലയിൽ തീർത്ഥാടക തിരക്ക് നിയന്ത്രിക്കാൻ എ.ഐ ക്യാമറകളും ഡ്രോണുകളും

കൊച്ചി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി എ.ഐ. ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറകളും ഡ്രോണുകളും ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഇതിനായി ഉപയോ​ഗിക്കും. ഇത്തരം എ.ഐ. ആപ്പുകളുടെ പ്രവർത്തനത്തെ കുറിച്ച് കൊച്ചിയിൽ ചേർന്ന എ.ഐ. കോൺക്ലേവ് വിലയിരുത്തി. താത്പര്യപത്രം ക്ഷണിച്ച് ഓഗസ്റ്റ് 15-നകം കരാർ നൽകി 100 ദിവസത്തിനകം നടപ്പാക്കാനാണ് ശ്രമമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നത് കൂടാതെ കൂട്ടം തെറ്റുന്നവരെ കണ്ടെത്താനും സുരക്ഷയ്ക്കുമെല്ലാം എ.ഐ ഉപയോഗിക്കാനാകും. എ.ഐ […]
Read more

Recent News