തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസവാർത്ത, സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തി സർക്കാർ. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഫിഷറീസ് ആൻഡ് തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി ചന്ദ്രശേഖർ പുറത്തിറക്കി. നേരത്തെ ഇൻഷുറൻസ് പരിരക്ഷ 20 ലക്ഷമായി ഉയർത്താനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് ഡയറക്ടർ സർക്കാരിന് നിർദേശവും സമർപ്പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് നിലവിൽ 15 ലക്ഷമായി വർധിപ്പിച്ചിരിക്കുന്നത്. […]
Tag: Fisherman
മരണ സർട്ടിഫിക്കറ്റ്: കാത്തിരിപ്പ് കുറയ്ക്കും?
തിരുവനന്തപുരം: കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏഴ് വർഷം കാത്തിരിക്കേണ്ടി വരുന്ന നിയമത്തിൽ മാറ്റം വേണമെന്ന് കേരളം. കാലപരിധി കുറയ്ക്കാൻ കേന്ദ്രസർക്കാരിനോട് നിയമഭേദഗതി ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിയമസഭയിൽ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം, ഒരാളെ കാണാതായി ഏഴ് വർഷം പൂർത്തിയായാൽ മാത്രമേ മരണ സർട്ടിഫിക്കറ്റ് അനുവദിക്കാനാകൂ. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഏഴ് വർഷം പൂർത്തിയായ വ്യക്തിഗത കേസുകൾ ഉണ്ടെങ്കിൽ അവ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി […]
വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ, പ്രതിഷേധം തണുപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് രംഗത്ത്. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ പരമാവധി ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കാര്യത്തിൽ മെല്ലെപോക്കാണെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാട്ടുന്നത് അക്ഷന്തവ്യമായ അപരാധമാണെന്നും മുന്നറിയിപ്പ് നൽകി. തെരച്ചിലിന് ആധുനിക ഉപകരണങ്ങളെയും വിദഗ്ധരെയും അടിയന്തിരമായി എത്തിക്കണം. രക്ഷാപ്രവര്‍ത്തനങ്ങളിൽ കടലിനെ അറിയുന്ന […]
കടലിൽ മീൻ പിടിക്കുന്നതിനിടെ നെഞ്ചുവേദന: മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ പീറ്റർ (65) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കടലിൽ മത്സ്യബന്ധത്തിനുപോയി തിരികെവരുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടനെ തന്നെ പീറ്ററിനെ കരക്കെത്തിച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
