Tag: Flight

തിരുവനന്തപുരത്തിന് ഇനി ഗൾഫ് കണക്ടിവിറ്റി കൂടി; റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള സർവീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്ര കൂടുതൽ എളുപ്പമാകുന്നു. റിയാദിലേക്കും ബഹ്റൈനിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കും. ഒക്ടോബർ 27 മുതൽ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. റിയാദ് സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിലുള്ള ദമ്മാം സർവീസിന് പുറമെയാണ് പുതിയ റിയാദ് റൂട്ട്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്നതോടെ യാത്രാസമയവും കണക്ഷൻ […]
Read more

വ്യോമസേനയിൽ ജെറ്റ് ക്ഷാമം; വർഷം 40 പുതിയ യുദ്ധവിമാനങ്ങൾ വേണം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ പ്രതിവർഷം 36 മുതൽ 40 വരെ പുതിയ ജെറ്റുകൾ ആവശ്യമാണെന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ്. നിലവിലെ പോരായ്മ പരിഹരിക്കുന്നതിനൊപ്പം പഴയ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തേണ്ടത്.നിലവിൽ വ്യോമസേനയ്ക്ക് 29 ഫൈറ്റർ സ്ക്വാഡ്രണുകളാണുള്ളത്. എന്നാൽ അംഗീകൃത ശേഷി 42 സ്ക്വാഡ്രണുകളാണ്. ഈ വ്യത്യാസം കുറയ്ക്കുന്നതിനാണ് പുതിയ യുദ്ധവിമാനങ്ങൾ വേഗത്തിൽ സേനയുടെ ഭാഗമാക്കേണ്ടത്. വ്യോമസേനയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് പരിഗണനയിലുള്ളത്. 114 […]
Read more

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ; ദുബായ്–ലണ്ടൻ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കി

ദുബായ്: യാത്രക്കാരന് വിമാനത്തിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിൽ നിന്ന് ലണ്ടനിലേക്ക് പോയ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. എയർബസ് A380 വിമാനമായ EK31 ആണ് അടിയന്തരമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറക്കിയത്. ദുബായിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് യാത്ര തിരിച്ച വിമാനത്തിലാണ് യാത്രക്കാരന് ആരോഗ്യപ്രശ്നമുണ്ടായത്. തുടർന്ന് ക്യാബിൻ ജീവനക്കാർ യാത്രക്കാരന് ആവശ്യമായ സഹായം നൽകി. കൂടുതൽ ചികിത്സയ്ക്കായി ഫ്രാങ്ക്ഫർട്ടിൽ മെഡിക്കൽ സഹായം ഒരുക്കുകയും ചെയ്തു. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ വിമാനത്തിൽ […]
Read more

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് വേണ്ട

ന്യൂഡൽഹി: സെപ്റ്റംബർ ഒന്നുമുതൽ വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിപ്പിക്കുന്ന രീതിയും ഇതോടൊപ്പം അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും ഇതുസംബന്ധിച്ച നിർദേശം കൈമാറി. പേപ്പർ ബോർഡിങ് പാസുകൾ കൈയിൽ കരുതുന്നത് യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും സ്റ്റാമ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ടെന്നും വിലയിരുത്തിയാണ് തീരുമാനം. ഡൽഹിയിലെ […]
Read more

കറാച്ചിയിലേക്ക് വന്ന പാകിസ്ഥാന്‍ വിമാനം അറബിക്കടലില്‍ തകർന്ന് വീണു

കറാച്ചി: ഷാര്‍ജയില്‍ നിന്നും കറാച്ചിയിലേക്ക് വരുന്നതിനിടെ കാണാതായ പാകിസ്ഥാന്‍ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണെന്ന് സ്ഥിരീകരിച്ചു. സ്വകാര്യ വിമാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കാണാതായി 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കറാച്ചി തീരത്തുനിന്നും 287 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കെ2 എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ള, 27 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-400 ചരക്ക് […]
Read more

നെടുമ്പാശ്ശേരിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാൻ ആരംഭിക്കാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു. 56 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇതിൽ മൂന്ന് പേർ ഇന്ത്യാക്കാരാണ്. കുവൈത്തിൽ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കുവൈത്ത് വിമാനത്താവളത്തിന്റെ ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വിമാന […]
Read more

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി – സാൻ ഫ്രാൻസിസ്കോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. 230 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എഐ173 വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഡൽഹിയിൽനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ173 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് നിശ്ചയിച്ച നടപടിക്രമങ്ങൾ പാലിച്ച് ഡൽഹിയിലേക്ക് തന്നെ മടങ്ങിയെന്ന് എയർ ഇന്ത്യ […]
Read more

Recent News