തിരുവനന്തപുരം: തിരുവനന്തപുരം രാഷ്ട്രീയത്തിൽ വൻ വിവാദമായി സുഹൈൽ ഷാജഹാന്റെ അറസ്റ്റ്, ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നതിനിടെ തിരുവനന്തപുരം ഡിസിസി അംഗമായിരുന്ന സുഹൈൽ ഷാജഹാനെ പൊലീസ് പിടികൂടി. ഡോ. സബൈൻ ശിവദാസന്റെ പരാതിയിലാണ് പേട്ട പൊലീസിന്റെ നടപടി. ആശുപത്രിയെക്കുറിച്ച് അപകീർത്തികരമായ വാർത്ത നൽകിയെന്നും അത് പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും സുഹൈലും സംഘവും ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ ആരോപണം. പൊലീസിന്റെ നിർദേശപ്രകാരം ഡോക്ടർ പണം കൈമാറുകയും രഹസ്യ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നാലെ പൊലീസ് […]
Tag: fraud
നെയ്യ് തട്ടിപ്പ്: 2 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ കൂടുതൽ അറസ്റ്റുകൾ. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ശബരിമലയിലേക്ക് കൊണ്ടുവന്ന നെയ്യ് വാങ്ങിയ വെങ്കിടേശ്വരൻ, കുമരൻ എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമലയിൽ നിന്നുള്ള നെയ്യാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവർ വാങ്ങിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ നാളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. അതേസമയം, ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മിൽമയുമായുള്ള ചർച്ചകളും […]
തട്ടിപ്പിൽ ബാങ്കിനും ഉത്തരവാദിത്വം
ഡൽഹി: ഡിജിറ്റൽ തട്ടിപ്പിലൂടെ പണം നഷ്ടമായവർക്ക് ആശ്വാസമാകുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് തട്ടിപ്പിന് കാരണമായതെന്ന് കണ്ടെത്തിയാൽ നഷ്ടപ്പെട്ട തുക തിരികെ നൽകാൻ ബാങ്കിനും ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഉപഭോക്താക്കളുടെ പണം സംരക്ഷിക്കേണ്ടത് ബാങ്കുകളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഒരാൾ പതിവായി ചെറിയ തുകകൾ മാത്രം ഇടപാട് നടത്തുകയും പെട്ടെന്ന് വലിയ തുക കൈമാറുകയും ചെയ്താൽ ബാങ്കുകൾ അത് സംശയാസ്പദമായി കാണണം. ഇത്തരം ഇടപാടുകൾ തടയാൻ ഓട്ടോമാറ്റിക് പരിശോധനാ […]
PSC പരീക്ഷാ തട്ടിപ്പ്
തിരുവനന്തപുരം: PSC പരീക്ഷാ തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിനായി രണ്ട് PSC അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനും അന്വേഷണസംഘം തീരുമാനിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് PSC നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്നാണ് കോടതിയുടെ ചോദ്യം. PSC യും സർക്കാരും ഒത്തുകളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി വിമർശിച്ചു. അന്വേഷണത്തോട് PSC സഹകരിക്കുന്നില്ലെന്ന് സർക്കാർ […]
ചാരിറ്റിയുടെ പേരിൽ പണിയെടുത്തത് തട്ടിപ്പ്; കുവൈത്തിൽ അഞ്ചംഗ സംഘം പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയ അഞ്ചംഗ സംഘം അറസ്റ്റിൽ. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് പിടിയിലായത്. ഒരു ചാരിറ്റി സംഘടനയുടെ പേരും സംഭാവനാ പദ്ധതിക്കായി ഉപയോഗിച്ചിരുന്ന വെബ്സൈറ്റും ഫോൺ നമ്പറും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സംഘടനയുടെ അറിവില്ലാതെയാണ് ഇവർ ഈ സംവിധാനങ്ങൾ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചർ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ സാധനങ്ങളാണ് പ്രതികൾ ജനങ്ങളിൽ നിന്ന് സംഭാവനയായി […]
ആറന്മുള വള്ളസദ്യയുടെ മറവിൽ പണം തട്ടിയെന്ന് പരാതി
പത്തനംതിട്ട : ആറന്മുള വള്ളസദ്യയുടെ മറവിൽ പണം തട്ടിയെന്ന് പരാതി. വളളസദ്യക്ക് പ്രത്യേക പാസെന്ന പേരിലാണ് വൻ തുക ഓൺലൈൻ വഴി വാങ്ങി തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് അറിയുന്നത് 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റി മാറ്റി പറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് […]
മുഖ്യമന്ത്രിയുടെ ചിത്രവും സര്‍ക്കാരിൻ്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശന്റെ ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന് യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം. സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം നടക്കുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ജന്‍ ധന് യോജന. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്കിയാല് തട്ടിപ്പിന് […]
