Tag: media

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചതിൽ വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനും ചിത്രീകരിക്കാനുമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ കസേരയ്ക്ക് വലത് വശത്തായി പ്രത്യേകം ക്യാമറ സജീകരിച്ചത്. എന്നാൽ മാധ്യമ പ്രവർത്തകർ ഇത് എന്തിനെന്ന് ചോദ്യം ഉയർത്തിയതോടെ പിആർഡി ജീവനക്കാർ ക്യാമറ മാറ്റുകയായിരുന്നു.ഇന്ന് രാവിലെ പ്രളയദുരിതാശ്വാസമടക്കം പ്രഖ്യാപിക്കുന്നതിനായി മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാർത്താസമ്മേളനം ഉണ്ടാകുമെന്നറിയിച്ചിരുന്നു. ഇതിനായി സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ മീഡിയാ റൂമിലെത്തിയ മാധ്യമ പ്രവർത്തകരാണ് പതിവില്ലാതെയുള്ള ക്യാമറ ശ്രദ്ധിച്ചത്. പിന്നീട് […]
Read more

വ്യാജപ്രചാരണം; ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് പി.കെ ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ വ്യാജവാർത്ത നൽകിയ ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് പി.കെ ശ്രീമതി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും അല്ലെങ്കിൽ സിവിലും ക്രിമിനലുമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. നേരത്തേ വ്യാജവാർത്ത പ്രചരിപ്പിച്ചർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പി.കെ ശ്രീമതി പരാതി നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. ശ്രീമതിയുടെ […]
Read more

നവമാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാൻ ശ്രമിക്കുന്നു; എം.വി ജയരാജൻ

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളെ അടിച്ചമർത്താൻ സർക്കാർ ‘ബ്ലേഡ് പോലീസിനെ’ ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ജയരാജൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ വി.ഡി. സതീശൻ ആവേശത്തോടെ ഉയർത്തിയ പ്രശ്നങ്ങളിലൊക്കെ ഭരണത്തിൽ ഇരിക്കുമ്പോൾ സൗകര്യപൂർവം യൂട്ടേൺ അടിക്കുകയാണ്. പിഎംശ്രീ പദ്ധതിയോടുള്ള നിലപാട് മാറ്റം, മദ്യനികുതി വെട്ടിക്കുറയ്ക്കൽ, കരിമണൽ ഖനനം, പ്രതിയുടെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ‘യൂട്ടേണുകൾ’ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും […]
Read more

സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം തുടരുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിലും മാധ്യമ നിയന്ത്രണം തുടരുന്നു. മറ്റ് മന്ത്രിമാരുടെ ഓഫീസിലേക്കും നിയന്ത്രണം വ്യാപിപ്പിച്ചിട്ടുണ്ട്. വകുപ്പുകളിൽ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഇല്ലെന്ന് സുരക്ഷ ജീവനക്കാർ വ്യക്തമാക്കി. നേരത്തെ സന്ദർശക സമയം 3 മുതൽ 5 വരെ ആക്കിയിരുന്നു. മുൻ സർക്കാർ നടപ്പിലാക്കിയ മാധ്യമ നിയന്ത്രണം അന്നത്തെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശിച്ചിരുന്നു. ബന്ധപ്പെടേണ്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശിപാർശ കത്ത് ഇല്ലാതെ, സർക്കാർ ഔദ്യോഗികമായി നൽകിയിട്ടുള്ള അക്രഡിറ്റേഷൻ ഉള്ള […]
Read more

Recent News