ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം (AOT)’ ആഗോള റിലീസിന് മുന്നോടിയായി കേരളത്തിൽ പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കുന്നു. നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നതിന് തലേദിവസമായ നവംബർ 19ന് വൈകിട്ട് 7 മണി മുതലാണ് മലയാളം പ്രീമിയർ ഷോകൾ നടക്കുന്നത്. കേരളത്തിലെ അഞ്ച് പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിലാണ് പ്രീമിയർ പ്രദർശനം ഒരുക്കിയിരിക്കുന്നത്: തിരുവനന്തപുരം: സിനിപോളിസ്, എറണാകുളം: സിനിപോളിസ്, തൃശൂർ: പാലാക്സി, കണ്ണൂർ: […]
Tag: news
പ്രേക്ഷകരെയും കണ്ണീർ നനയിപ്പിച്ച സുരാജിന്റെ പ്രകടനം: ഹെയിൽ മേരിയിൽ ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ‘മാരിവിൽ ചിറകെ’ റിലീസായി
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും മാർട്ടിൻ പ്രക്കാട്ടും ഒന്നിക്കുന്ന ഹെയിൽ മേരി നവംബർ 26ന് തിയേറ്ററുകളിലേക്കെത്തും. ജേക്സ് ബിജോയ് ഒരുക്കിയ ചിത്രത്തിലെ ആദ്യ ഗാനം ‘മാരിവിൽ ചിറകെ’ പ്രേക്ഷകരിലേക്കെത്തി. ബി കെ ഹരിനാരായണന്റെ വരികൾക്ക് സെബാ മൂൺ ആണ് ഗാനാലാപനം. പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലർ 2വിലെ വില്ലൻ വേഷത്തിന് ശേഷം ശക്തമായ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് ഹെയിൽ മേരിയിൽ എത്തുന്നത്. ചിത്രത്തിലെ ഗാനരംഗത്തിൽ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാലതാരം അക്ഷര ഷൈനോധും സ്ക്രീനിലുണ്ട്. ഈ […]
ഐപിഎൽ സീസണിന് മുന്നോടിയായുള്ള മിനി ലേലം ഡിസംബർ 16-ന്
2027 ഐപിഎൽ സീസണിന് മുന്നോടിയായുള്ള മിനി ലേലം ഗോവയിൽ ഡിസംബർ 16-ന് നടക്കും. കഴിഞ്ഞ ദിവസം ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക എല്ലാ ഫ്രാഞ്ചൈസികളും പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ലേലം സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്.55 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 184 കളിക്കാരെയാണ് ടീമുകൾ നിലനിർത്തിയത്. താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ 1,002.05 കോടി രൂപയാണ് ചെലവഴിച്ചത്. ലേലത്തിനായി പത്ത് ടീമുകൾക്കും കൂടി 297.95 കോടി രൂപയാണ് ഇനി മുടക്കാവുന്നത്. 25 വിദേശ താരങ്ങളുടെ സ്ലോട്ടുകൾ ഉൾപ്പെടെ 10 ടീമുകളിലായി […]
ധോണിയുടെ ജേഴ്സി നമ്പർ പിന്‍വലിക്കാൻ ചെന്നൈ സൂപ്പർ കിങ്സ്
വിരമിക്കൽ പ്രഖ്യാപിച്ച എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ച ഏഴാം നമ്പർ’ ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്. 45കാരനായ ധോണി ഇന്നലെയാണ് തന്റെ ഐപിഎല്‍ കരിയറിന് വിരാമമിട്ടത്. ഇതിന് പിന്നാലെയാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ തീരുമാനിച്ചത് . 2008-ൽ സി.എസ്.കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയത് മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്. ചെന്നൈയുടെ 17 വർഷത്തെ ഐ.പി.എൽ യാത്രയിലും ഏഴാം നമ്പർ ജേഴ്സിയാണ് ധരിച്ചിരുന്നത്. ധോണിക്കൊപ്പം ഏഴാം നമ്പറും വിരമിക്കുന്നതോടെ […]
ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ചു; മാതാപിതാക്കളുടെ മൊഴിയെടുത്തു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സി.ബി.ഐ.യുടെ പ്രത്യേകസംഘം പുനരന്വേഷണം ആരംഭിച്ചു. പോലീസും സി.ബി.ഐ.യും നേരത്തെ സമർപ്പിച്ച അപകടമരണ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നൽകിയ ഹർജി ശരിവെച്ചാണ് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി സി.ബി.ഐ അഴിമതി നിരോധന യൂണിറ്റിലെ എസ്.പി. വി. ദേവരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപകടം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കുകയും ബാലഭാസ്കറിന്റെ മാതാപിതാക്കളിൽനിന്ന് വിശദമായി മൊഴിയെടുക്കുകയും ചെയ്തു. നിലവിൽ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന അന്വേഷണ സംഘം, […]
കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട അഭിറാമിന്റെ ബെല്‍റ്റും ഫോണും അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി. കൊലപാതകം നടന്ന പുരയിടത്തിന്റെ തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് കണ്ടെടുത്തത്. സാധനങ്ങളെല്ലാം കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. അഭിറാമിന്റെ ഷര്‍ട്ടും കഴുത്തില്‍ ഉണ്ടായിരുന്ന വെള്ളിമാലയും കണ്ടെടുത്തു. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. അഭിറാമിന്റെ ഷര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു. രണ്ടാം പ്രതി ഉമര്‍, രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് അന്വേഷണസംഘം മൂന്നുദിവസത്തെ കസ്റ്റഡിയില്‍ […]
അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ വിരിപ്പന്തലുകള്‍ സജ്ജീകരിച്ചു
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിനായി കസേരകള്‍, ഫാനുകള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വിരിപ്പന്തലുകളില് ലഭ്യമാണ്. കൂടാതെ, അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും കെഎസ്ആര്‍ടിസി സര്‍വീസ് സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും ശബരിമലയിലേക്കുള്ള യാത്രയിലും ക്ഷീണിതരാകുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും അല്‍പ്പസമയം വിശ്രമിക്കാനും തുടര്‍യാത്രയ്ക്ക് തയ്യാറെടുക്കാനും ഈ ഇടത്താവളങ്ങള്‍ സഹായകരമാകും. തീര്‍ത്ഥാടനകാലത്ത് […]
കെജ്രിവാളിന്റെ ‘ശീഷ്’ മഹൽ തുറന്നുകാട്ടാൻ ഡൽഹി സർക്കാർ
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ അരവിന്ദ് കെജരിവാള്‍ മോടിപിടിപ്പിച്ച ഔദ്യോഗിക വസതി അടുത്ത ആഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ടിക്കറ്റ് ബുക്കിങിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ‘ശീഷ് മഹല്‍’ കാണാന്‍ അവസരം ഒരുക്കുമെന്നും ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും പൊതുമരാമത്ത് മന്ത്രി പര്‍വേശ് ശര്‍മ പറഞ്ഞു. കോടികള്‍ മുടക്കി കെജ്രിവാള് മോടി പിടിപ്പിച്ചെന്ന് ബിജെപി ആരോപിക്കുന്ന ബംഗ്ലാവ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവാദ വിഷയമായിരുന്നു. ‘പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഞങ്ങള്‍ ‘ശീഷ് മഹല്‍’ തുറന്നുകൊടുക്കും. സര്‍ക്കാര്‍ […]
PM ശ്രീയിൽ ഒപ്പിട്ടത് അബദ്ധം
തിരുവനന്തകപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് അബദ്ധമായിപ്പോയെന്ന് തുറന്നുപറഞ്ഞ് LDF കൺവീനർ ടി.പി. രാമകൃഷ്ണൻ. ഒരു ദുർബല നിമിഷത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും അങ്ങനെ ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിആർസികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. കേന്ദ്രസഹായം ലഭിക്കേണ്ടതിന്റെ ആവശ്യകതയാണ് ഒപ്പിടാൻ കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഒപ്പിട്ട നടപടി ശരിയായിരുന്നില്ലെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം, […]
ഓറഞ്ച് ഷർട്ടിൽ കുടുങ്ങി പ്രതി
കണ്ണൂർ: ഒരു ഓറഞ്ച് ഷർട്ട്, പത്ത് വർഷത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ ഒടുവിൽ കുടുക്കിയത് അതേ ഷർട്ട് തന്നെ. കണ്ണൂരിലെ കുഞ്ഞാമിന വധക്കേസിലെ പ്രതി അബ്ബാസ് അലിയെ ഡൽഹിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 2016 ഏപ്രിൽ 30നാണ് 60 വയസ്സുകാരിയായ കുഞ്ഞാമിന കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. അതിനുശേഷം അബ്ബാസ് അലി വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 50ലധികം മൊബൈൽ ഫോണുകൾ ഉപയോഗിച്ച ഇയാൾ പല പേരുകളിലും വിലാസങ്ങളിലുമാണ് താമസിച്ചിരുന്നത്. ഓൺലൈൻ തട്ടിപ്പിലൂടെയും മോഷണത്തിലൂടെയും പണം സമ്പാദിച്ച് […]
