`തോൽപ്പിച്ചത് പെരുമാറ്റം’; വീണ ജോർജിന് വിമർശനം

പത്തനംതിട്ട: മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആറന്മുളയിൽ തോറ്റതിന് കാരണം പെരുമാറ്റമെന്ന് പത്തനംതിട്ട വിമർശിച്ചു. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ പറഞ്ഞു. പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ഈഗോയുടെ പേരിൽ ശൈലജ ടീച്ചറെ കുരുതി കൊടുത്തുവെന്നും നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. […]

പത്തനംതിട്ടയിൽ വെൻഡിങ് തൊഴിലാളിയ്ക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിലെ മുല്ലപ്പള്ളി മുരണിയിൽ വെൻഡിങ് തൊഴിലാളിയായ യുവാവിന് പാമ്പ്കടിയേറ്റു. മുരണി സ്വദേശി രതീഷനാണ് കടിയേറ്റത്. കൈവിരലിലാണ് കടിയേറ്റത്. കടിച്ചത് അണലി ആണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന് മുല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെൻഡിങ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് തിരിച്ചെത്തി വെൻഡിങ് ഉപകരണങ്ങൾ മുറിക്കകത്ത് വെച്ചപ്പോളാണ് പാമ്പ് കടിച്ചത്. മുറിയിൽ ആദ്യമേ ഉണ്ടായിരുന്ന ഉപകാരണങ്ങൾക്കിടയിൽ പാമ്പ് ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. കൈവിരലിൽ ആണ് പാമ്പ് കടിച്ചത്. […]

റിട്ട. ജഡ്ജി വി.ജി അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ

പത്തനംതിട്ട: റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.ജി അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ആയി ചുമതലയേറ്റു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ ആയിരുന്ന റിട്ടയേർഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ടതിനെ തുടർന്നാണ് പുതിയ ചെയർമാനെ നിയമിച്ചത്. ഉന്നതാധികാര സമിതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു പുതിയ ചെയർമാൻ നിയോഗിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിറക്കിയത്. 2009ലാണ് കോടതി ഈ കമ്മറ്റിക്ക് രൂപം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും […]