ക്രിക്കറ്റിലെ ഇതിഹാസം, ജീവിതത്തില്‍ നിരവധി ക്രിക്കറ്റ് ബാറ്റുകള്‍ കൈയിലെടുത്ത താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍, ഒരു ബാറ്റിന് തൻ്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിന്‍ വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിച്ചിരുന്ന ആ ബാറ്റാണ് ഇന്നും സച്ചിൻ്റെ പ്രിയപ്പെട്ട ബാറ്റ്. ചില വസ്തുക്കള്‍ക്ക് കാലം ചെല്ലുന്തോറും വില കൂടുകയേയുള്ളൂ. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിച്ച തൻ്റെ ആദ്യ ബാറ്റ് 49 വര്‍ഷങ്ങള്‍ക്കിപ്പുറവും താരം കാത്തുസൂക്ഷിക്കുകയാണ്. ഈ ബാറ്റ് കൈയിലെടുത്തുള്ള രണ്ട് ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു […]
Tag: Photo
മമ്മൂട്ടിക്കൊപ്പം ഫോട്ടോ; CPIMൽ വിമർശനം
കൊച്ചി:നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ CPIMലെ യുവ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ അണികൾ രംഗത്ത്. DYFI സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം, SFI നേതാക്കളായ പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവർക്കെതിരെയാണ് വിമർശനം ഉയരുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ CPIM വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ മമ്മൂട്ടി അപമാനിച്ചെന്ന ആരോപണമാണ് വിവാദത്തിന് പിന്നിൽ. അന്ന് മമ്മൂട്ടിക്കെതിരെ വിമർശനം ഉയർത്തിയവർ ഇപ്പോൾ അദ്ദേഹത്തിനൊപ്പം ചിത്രം പങ്കുവെച്ച നേതാക്കളെ ചോദ്യം […]
മുഖ്യമന്ത്രിയുടെ ചിത്രവും സര്‍ക്കാരിൻ്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം
തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശന്റെ ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം. സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം നടക്കുന്നത്. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജന്‍ ധന്‍ യോജന. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കിയാല്‍ തട്ടിപ്പിന് […]
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസെടുത്തു. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29 നാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്ത രീതിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാല് പിടിക്കുന്ന രീതിയിലാണ് വ്യാജചിത്രം നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചുവെന്നാണ് കേസ്.
