ആത്മകഥ എഴുതാനൊരുങ്ങി നടൻ രജനികാന്ത്
നടൻ രജനികാന്ത് ആത്മകഥ എഴുതാനൊരുങ്ങുന്നു. താരവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബാല്യകാലത്തെ അനുഭവങ്ങളിൽ തുടങ്ങി സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉൾപ്പെടെയുള്ള വിവരങ്ങൾ രജനി ആത്മകഥയിൽ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങൾ, പോരാട്ടങ്ങൾ, സങ്കടകരമായ അനുഭവങ്ങൾ തുടങ്ങിയവയും പുസ്തകത്തിൽ ഇടംപിടിക്കും. രജനിയുടെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മകൾ സൗന്ദര്യയും രജനികാന്ത് ആത്മകഥാരചന തുടങ്ങിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നെൽസൺ ഒരുക്കുന്ന ജയിലർ 2 വിന്റെ പണിപ്പുരയിലാണ് […]
Read more

