സമസ്തയിലെ പിളർപ്പ്; പിന്നിൽ സ്ഥാപിത താല്‍പര്യക്കാരെന്ന് കാന്തപുരം
കോഴിക്കോട്: സമസ്തയിലെ പിളര്‍പ്പില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പശ്ചാത്താപം രേഖപ്പെടുത്തി. എപി-ഇപി പിളര്‍പ്പിന് പിന്നില്‍ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയെന്ന് കാന്തപുരം പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സമസ്ത സ്ഥാപകദിന വാർഷിക സമ്മേളനത്തില്‍ വിതുമ്പിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരാണ്. പിന്നീട് ചിലര്‍ തന്നെയും ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരെയും അകറ്റി. ചില സ്ഥാപിത താല്‍പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയെ ഇ കെ സമസ്തനേതാക്കള്‍ സ്വാഗതം ചെയ്തു. […]
Read more

