Tag: Support

പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി താരങ്ങള്‍

കൊച്ചി: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ടൊവിനോ തോമസ്, നസ്ലെന്‍, ചന്തു സലിംകുമാര്‍ എന്നിവരാണ് രംഗത്ത് വന്നിരിക്കുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ സമര വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ച് താരങ്ങള്‍ എത്തിയിരിക്കുന്നത്. ദേശീയ തലത്തിലെ പ്രശ്‌നങ്ങളില്‍ മാത്രം ശബ്ദമുയര്‍ത്തിയാല്‍ പോരെന്ന് നടന്‍ ചന്തു സലിംകുമാറും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്വന്തം നാട്ടിലെ ഉദ്യോഗാര്‍ത്ഥികളുടെ […]
Read more

‘തന്നോട് സംസാരിച്ച കാര്യത്തിൻ്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞത്’; പി. കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മൂലം വള്ളംകളി അവധിയുമായി ബന്ധപ്പെട്ട് കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ചോദ്യത്തിന് മുഖ്യമന്ത്രി വി. ഡി സതീശൻ നൽകിയ മറുപടി വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അത് റെജി ചെറിയാൻ എംഎൽഎയ്ക്കുള്ള മറുപടി അല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നോട് മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ചോദ്യം വന്നത്. തുടര്‍ന്ന് അതിന് മറുപടി പറഞ്ഞ ശേഷം തന്നോട് സംസാരം തുടരുകയായിരുന്നുവെന്നും അദ്ദേഹം […]
Read more

കേന്ദ്ര സർക്കാരിനെതിരായ സിജെപി പ്രതിഷേധം; പിന്തുണയുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നിരാഹാര സമരം പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്. ഞായറാഴ്ച ജന്തർ മന്ദറിൽ നിരാഹാര സമയം നടത്തും. ശനിയാഴ്ച കേന്ദ്ര സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നുമാണ് സോനം വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. സിജെപിയുടെയും വാങ് ചുക്കിൻ്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി സിപിഐ നേതാവ് ആനി രാജയുൾപ്പെടെ ജന്തർ മന്ദറിലെത്തി. ദീപ്കെയുടെ […]
Read more

പിണറായി വിജയന് പിന്തുണയുമായി കെജ്‌രിവാൾ

ന്യൂഡൽഹി: എക്സാലോജിക്- സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം നടന്ന ഇ. ഡി റെയ്ഡില്‍ പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നാണ് കെജ്‌രിവാള്‍ എക്സ് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസിന്റെ ‘നിഷ്‌ക്രിയത്വ’ത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ ഇ. ഡി നടത്തിയ റെയ്ഡ്, ബിജെപി-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും കെജ്‌രിവാള്‍ […]
Read more

സിജെപിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി സിജെപി വളർന്നു വരുമോ എന്ന ആശങ്കയാണ് ബിജെപിക്കെന്നും എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു. ‘പാറ്റകൾ’ എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം പെട്ടെന്നുള്ള പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അഭിജീത് ദിപ്‌കെ എന്ന യുവാവ് […]
Read more

Recent News