സൂറിച്ച്: ചരിത്രത്തിലെ എക്കാലത്തേയും വലിയ ലോകകപ്പിന് ഫിഫ നല്‍കുന്നത് കൂറ്റന്‍ സമ്മാനത്തുക. രണ്ടുനാള്‍ അപ്പുറം പന്തുരുളുന്ന ഫുട്‌ബോള്‍ ലോകകപ്പിലെ സമ്മാനത്തുക എത്രയെന്ന് നോക്കാം. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിശാല ലോകകപ്പില്‍ ഇത്തവണ പന്തുതട്ടാന്‍ എത്തുന്നത് 48 ടീമുകള്‍. ടീമുകളുടെ എണ്ണം മുപ്പത്തിയാറില്‍ നിന്ന് അന്‍പതിലേക്ക് അടുക്കുമ്പോള്‍ മത്സരങ്ങള്‍ മാത്രമല്ല സമ്മാനത്തുകയും കുത്തനെ ഉയരും. ആകെ 6,238.42 കോടി രൂപയാണ് ഫിഫ സമ്മാനത്തുകയായി നല്‍കുന്നത്.
ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചെലവുകള്‍ക്കായി നല്‍കുന്ന തുക കൂടി കണക്കാക്കിയാല്‍ ആകെ 7,400കോടി രൂപയിലധികം വരും. ലോക ചാമ്പ്യന്‍മാര്‍ക്ക് ഇക്കുറി സമ്മാനത്തുകയായി കിട്ടുക ഏതാണ്ട് 417.50 കോടി രൂപ. കഴിഞ്ഞ തവണ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് കിട്ടിയതിനേക്കാള്‍ 76കോടി രൂപ അധികം. ഇതിന് പുറമേ ലോകകപ്പിന് ഒരുങ്ങാനുള്ള തുകയുമുണ്ടാവും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 288 കോടി രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 254.675 കോടി രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 237രൂപയും കിട്ടും.
