ചെന്നൈ : തമിഴില്‍ ഏറ്റവും ആരാധകരുള്ള സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനൊപ്പം മലയാളികളുടെ പ്രിയ റാപ്പര്‍ ആയ വേടന്‍ ഒന്നിച്ചാലോ? കേള്‍ക്കുമ്പോള്‍ത്തന്നെ ആവേശം തോന്നുന്ന ആ കോമ്പിനേഷന്‍ നടക്കുമെന്നാണ് സൂചന. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഡിസി എന്ന ചിത്രത്തിലാണ് ഈ എക്സൈറ്റിംഗ് കോമ്പോ എന്നാണ് സൂചന. അനിരുദ്ധിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം വേടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായത്. ഇത് ഡിസി എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണെന്ന് നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ചിത്രം പങ്കുവച്ചു എന്നല്ലാതെ കൂടുതലൊന്നും വേടന്‍ പോസ്റ്റില്‍ അറിയിച്ചിട്ടില്ല. എങ്കിലും ഇത് കൊളാബറേഷന്‍ തന്നെയാണെന്ന വിശ്വാസത്തിലാണ് ആസ്വാദകര്‍. റോക്കിയും ക്യാപ്റ്റന്‍ മില്ലറുമൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് റോക്കി. സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് നായകന്‍. വമിക ഗബ്ബിയാണ് നായിക. ലോകേഷിന്‍റെ നായക കഥാപാത്രമായ ദേവദാസും വമികയുടെ ചന്ദ്രയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഡിസി എന്ന ടൈറ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷനും ഇമോഷനും ഡ്രാമയും ഒക്കെ ചേരുന്ന ഒരു ചിത്രമാവും ഇതെന്ന സൂചന തരുന്നതായിരുന്നു ട്രെയ്‍ലര്‍.
അനിരുദ്ധ് രവിചന്ദറിനൊപ്പം വേടന്‍, പുതിയ ചിത്രത്തിന് വേണ്ടിയെന്ന് സൂചന
