കുഴല്‍മന്ദം: പെരുങ്കുന്നത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. രാവിലെ ചിതലി എടക്കാട്ടില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ നന്നാക്കുന്നതിനിടെയായിരുന്നുഅപകടം. കുഴല്‍മന്ദം പെരുങ്കുന്നം തെക്കേക്കരയില്‍ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച കിണര്‍ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കമ്പി തലയില്‍ഇടിച്ച് ഗുരുതരമായിപരിക്കേറ്റരാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് ആലത്തൂര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റില്‍നിന്ന്പുറത്തെടുത്തത്. കുഴല്‍മന്ദം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണന്‍, ആദിത്യന്‍ എന്നിവര്‍ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവര്‍ സഹോദരങ്ങളാണ്.
കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
