കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ല; പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കൺട്രോൾ റൂമിലിരുന്ന് കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരെ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് വിമർശനം.

നിപ പ്രതിരോധത്തിന് ഒന്നിച്ച് നിൽക്കണം എന്നാണ് നിലപാട്. പോരായ്മകൾ ഉണ്ടെകിലും മാധ്യമങ്ങളോട് പോലും പറഞ്ഞില്ല. ആരോഗ്യമന്ത്രി ഇവിടെ ക്യാമ്പ് ചെയ്യുന്നതാണ് രീതി. ഇവിടെ വരണം എന്ന് മന്ത്രിയോട് നേരിട്ട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വീണ ജോർജ് പൂർണമായും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. എല്ലാ വിവരങ്ങളും കൃത്യമായി പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിനെ ചെറുതായി കാണുന്നില്ല. സർക്കാർ ഏകോപനത്തിലാണ് പോരായ്മയെന്നും റിയാസ്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം നിരുത്തരവാദിത്തപരം. കോഴിക്കോട് വിസിറ്റിങ് പ്രൊഫസറെ പോലെ വന്നു പോകാൻ പോലും മന്ത്രിമാർ തയ്യാറാകുന്നില്ല. കോഴിക്കോട് ഒരു ഡിഎംഒ ഇല്ല. സർക്കാറിന് താല്പര്യമുള്ളവരെ ഡിഎംഒ ആക്കുന്നതിൽ തർക്കം ഉണ്ടാവും. അത് പാടില്ല, പെട്ടന്ന് നിയമനം വേണം. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുന്നതാണ് പതിവ്. മെയ് 31 നാണ് പഴയ ഡിഎംഒ മാറിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.

നിപയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല, ഏകോപനം ഇല്ല. ആരോഗ്യ മന്ത്രി അടിയന്തരമായി കോഴിക്കോട് എത്തണം. ഇവിടെ ക്യാമ്പ് ചെയ്യണം. അനാവശ്യ പ്രസ്താവനകൾ ഇറക്കി രംഗം വഷളാക്കരുത്. ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്. മന്ത്രി ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണം. നിരവധി പരാതികൾ ജനങ്ങൾ പറയുന്നു. റൂട്ട് മാപ്പ് ഉണ്ടാക്കാൻ വൈകി. കൺട്ടേയ്ൻമൻ്റ് സോൺ ഇല്ലാത്തത് പ്രശ്‌നമാണ്. ഇതിന് വേണ്ടി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *