സർക്കാർ അഭിഭാഷക നിയമന വിവാദം ‘;വിമർശനവുമായി ജിൻ്റോ ജോൺ

കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. വിയര്‍ത്ത് പണിയെടുത്തവരെയും തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്നാണ് ജിന്റോയുടെ വിമര്‍ശനം. ശ്രദ്ധക്കുറവ് തുടര്‍ച്ചയായി ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് ആയുധമാകും. തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേയെന്നും ജിന്റോ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ജിന്റോയുടെ വിമര്‍ശനം.

https://www.facebook.com/share/p/1BHi4T2NY8/

സര്‍ക്കാര്‍ പല കാര്യങ്ങളിലും പാരാജയമായത് കൊണ്ട് മാത്രല്ല, സാധാരണ മനുഷ്യരെ സാമാന്യബോധം ഇല്ലാത്തവരാക്കുന്ന രീതിയിലുള്ള ന്യായീകരണം കൊണ്ട് കൂടിയാണ് സിപിഐഎം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. മറ്റൊരര്‍ത്ഥത്തില്‍ തോന്ന്യാസങ്ങളുടെ ന്യായീകരണമാണ് പിണറായി സര്‍ക്കാരിനെ മനുഷ്യരില്‍ നിന്ന് കൂടുതല്‍ അകറ്റിയത്. എല്ലാമറിയാമെന്ന ധാര്‍ഷ്ട്യം മനുഷ്യരെ അകറ്റുകയേയുള്ളൂ. തിരുത്തിയതിനാല്‍ വന്നുപോയതിന് ഉത്തരവാദിയെ തിരഞ്ഞ് വിചാരണ ചെയ്യേണ്ടതില്ല. തെറ്റ് തിരുത്തുന്നത് മാതൃകാപരവുമാണ്. അതുകൊണ്ട് ആത്മാഭിമാനം പണയം വച്ച് അന്തംകമ്മി നിലവാരത്തിലേക്ക് പോകാതെ നിഷ്‌കളങ്കപ്രവര്‍ത്തകര്‍ക്ക് നില്‍ക്കാന്‍ സാധിച്ചു. പക്ഷേ കൂട്ടുത്തരവാദിത്തം എന്നൊന്നുണ്ട്. വീണുപോകരുത്. ആര്‍പ്പ് വിളിച്ചവര്‍ കല്ലെറിയാതെയും ചേര്‍ത്തുപിടിച്ചവര്‍ ആട്ടിയോടിക്കാതെയും ഭരിക്കാനാകണം. ചെറിയ മാറ്റം പോലും മനുഷ്യര്‍ക്ക് മനസിലാകുമെന്നും ജിന്റോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *