ടെൽ അവീവ്: ഇറാൻ-യുഎസ് സമാധാന കരാറിനെ തള്ളി ഇസ്രയേൽ മന്ത്രിമാർ. ട്രംപിന്റെ കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും അമേരിക്കയുടെ കീഴിലല്ല തങ്ങളുള്ളതെന്നും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു. തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ പിൻമാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞു. ഇറാൻ-യുഎസ് കരാറിൽ ലെബനനിലെ സൈനിക നടപടി പിൻവലിക്കുന്നതടക്കം ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രയേൽ മന്ത്രിമാർ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹു മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നെതന്യാഹുവു നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര സമ്മർദ്ദത്തിന് ഞങ്ങൾ വഴങ്ങിയ ഓരോ തവണയും, പലിശയോടെ രക്തം ചിന്തേണ്ടിവന്നിട്ടുണ്ടെന്നും ബെൻ ഗ്വിർ പറഞ്ഞു. ‘ഓസ്ലോ ഉടമ്പടിയിൽ അതാണ് സംഭവിച്ചത്., 2006-ലെ ലെബനൻ കരാറിലും അത് ശരിയായിരുന്നു, ഗാസയിലെ എല്ലാ കാലഘട്ടത്തിലും അത് ശരിയായിരുന്നു, എല്ലായ്പ്പോഴും ഞങ്ങളുടെ മുഖത്ത് പൊട്ടിത്തെറിച്ചു’, ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി വ്യക്തമാക്കി.
യുഎസിന്റെ കീഴിലല്ല ഞങ്ങൾ, ട്രംപിന്റെ കരാറിൽ പങ്കാളികളുമല്ല
