യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും

അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകിവരുന്ന പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഈ മാസം അവസാനം തുടർച്ചയായി അഞ്ച് ദിവസം താൽക്കാലികമായി നിർത്തിവെക്കും. യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളുടെ കരാർ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായാണ് ഈ തടസ്സം. ജൂലൈ 1 മുതൽ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ് ചുമതല പ്രമുഖ യാത്രാ ഗ്രൂപ്പായ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ ഏറ്റെടുക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ഏജൻസിയിലേക്കുള്ള മാറ്റത്തിന്‍റെ ഭാഗമായി നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണൽ, എസ്ജിഐവിഎസ് ഗ്ലോബൽ എന്നിവ ജൂൺ 25-ന് പ്രവൃത്തി സമയം അവസാനിക്കുന്നതോടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തും. തുടർന്ന് ജൂൺ 26 മുതൽ ജൂൺ 30 വരെ ഈ സേവനങ്ങൾക്കുള്ള സാധാരണ അപ്പോയിന്‍റ്മെന്‍റുകൾ ലഭ്യമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *