ഫുട്‌ബോള്‍ പ്രേമികൾക്ക് പണി; ബാനറുകളിലെ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാന്‍ ആരോഗ്യവകുപ്പ്

ആലപ്പുഴ: സംസ്ഥാനത്തെ ലോകകപ്പ് ഫുട്‌ബോള്‍ ബാനറുകളിലെ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാനൊരുങ്ങി ആരോഗ്യവകുപ്പ്. അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ബാനറുകള്‍ക്ക് പിടി വീഴും. കായിക താരങ്ങള്‍ ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വിവിധയിടങ്ങളിലെ ബാനറുകളില്‍ ആരാധകര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പിലുണ്ട്.

‘പുകയില ഉത്പന്നങ്ങളുടെ നേരിട്ടോ പരോക്ഷമായോ ഉള്ള പരസ്യങ്ങള്‍ പ്രചാരണങ്ങള്‍ പ്രദര്‍ശനങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. ഇത്തരം പോസ്റ്ററുകൾ സ്ഥാപിക്കുന്നത് കുറ്റകരമാണ്. അതിനാല്‍ ഇത്തരം പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യുകയോ മറയ്ക്കുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യേണ്ടതാണ്. നിയമലംഘനം ശ്രദ്ധയില്‍പെടുന്ന പക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതാണ് എന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *