തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം. അവകാശവാദവുമായി മുതിർന്ന നേതാവും എംപിയുമായ രാജ്മോൻ ഉണ്ണിത്താൻ രംഗത്തെത്തി. പ്രവർത്തകരുടെ വികാരവും സംഘടനാ പരിചയവും പരിഗണിക്കണമെന്ന് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. നേതൃത്വ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്ന വ്യക്തിക്കായിരിക്കണം മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിയായതോടെ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇനി ആരാകും പുതിയ അധ്യക്ഷൻ എന്ന ചോദ്യം സജീവമായിരിക്കെയാണ് ഉണ്ണിത്താന്റെ രംഗപ്രവേശം. പുനഃസംഘടനയുടെ ഭാഗമായി ജില്ലാ തലത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ബെന്നി ബെഹന്നാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ എന്നീ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ചയിലുള്ളത്.
KPCC അധ്യക്ഷൻ ഷാഫി പറമ്പിൽ?
