സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ ഉയർന്ന് 1,07,440 രൂപയിലെത്തി. ഗ്രാമിനു 40 രൂപ കൂടി 13,230 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,651 രൂപയും, പവന് 1,17,208 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,988 രൂപയും പവന് 87,904 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 254 രൂപയും കിലോഗ്രാമിന് 2,54,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇറാനും യുഎസും തമ്മിൽ‌ സമാധാന കരാർ നിലവിൽ വന്നതാണ് സ്വർണവില ഉയരാൻ കാരണം. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും. ക്രൂഡോയിൽ വില വർധന പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *