ഭക്ഷ്യവിഷബാധയെന്ന് സംശയം; ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം: കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പിൽ നിന്ന് മീൻതല കറിയും കള്ളും കഴിച്ചിരുന്നു. 7 പേരാണ് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചത്. പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പോലീസ് അസ്വാഭവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. ഷാപ്പിൽ നിന്നും ഭക്ഷണവും കള്ളും വാങ്ങി ശിക്കാര വള്ളത്തിൽ ഇരുന്നാണ് കഴിച്ചത്. കുമരകം സ്വദേശികളും കുമളി സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും സുഹൃത്തുക്കളാണെന്നും പൊലീസ് പറയുന്നു. പരാതിയില്‍ പരിപ്പിലെ ഷാപ്പിൽ പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *