വിജയ്‍‍യുടെ ജന്മദിനം ആഘോഷമാക്കി ടിവികെ പ്രവർത്തകർ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍‍യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഇന്നലെ രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേരാണ് വെടിക്കെട്ട് കാണാനെത്തിയത്. മന്ത്രി കീ‍ർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ, വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വ‍ർണമോതിരം സമ്മാനിച്ചു.

തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വ‍ർണമോതിരം സമ്മാനിച്ചത്. 52-ാം ജന്മദിനത്തിൽ വിജയ്‍യ്ക്ക് ആശംസകളുമായി നിരവധി നേതാക്കളും രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയ്‍ക്ക് ജന്മദിനാശംസകൾ നേർന്നു. വിജയ്‍യ‍ുടെ ദീർഘവും ആരോ​ഗ്യകരവുമായ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *