തോട്ടപ്പള്ളി ഖനനം ചട്ടങ്ങൾ അട്ടിമറിച്ച്, പരിസ്ഥിതി ആഘാത പഠനവും നടത്തിയില്ല

ആലപ്പുഴ: തോട്ടപ്പള്ളി ഖനനം ചട്ടങ്ങൾ അട്ടിമറിച്ച്, പരിസ്ഥിതി ആഘാത പഠനവും നടത്തിയില്ലഎറണാകുളം: സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടും നേതാക്കൾക്ക് പണം നൽകിയെന്ന ശശിധരൻ കർത്തയുടെ ഡയറിയും രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂട് പിടിപ്പിക്കുകയാണ്.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ മറവിൽ ആലപ്പുഴ തോട്ടപ്പള്ളിയിലെ കോടികൾ വിലയുള്ള കരിമണൽ കണക്കൊന്നുമില്ലാതെ നീക്കിയതിൽ ഇനിയും ഉത്തരങ്ങൾ ബാക്കിയാണ്. തോട്ടപ്പള്ളിയിൽ കരിമണൽ നീക്കുന്നതിലെ പരിസ്ഥിതി ആഘാതം ഉന്നതതല സമിതി പരിശോധിക്കണമെന്ന ഹൈക്കോടതി വിധി ആറ് മാസത്തിനിപ്പുറവും അട്ടിമറിക്കപ്പെട്ടുകയാണ്. ഇതിനിടെ കൊച്ചി സിഎംആർഎൽ കമ്പനി തുടർസംസ്കരണത്തിന് മാറ്റുന്ന സിമോക്സ് ക്ലേ പരിസ്ഥിതിക്ക് ദോഷകരമായ മാലിന്യമാണെന്ന റിപ്പോർട്ട് പതിനെട്ട് വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നിട്ടും സർക്കാർ രേഖകളിൽ ഇപ്പോഴും സുരക്ഷിതമെന്ന് തന്നെ.

അറബിക്കടലും വേമ്പനാട്ട് കായലും ചേരുന്നിടത്ത് തോട്ടപ്പള്ളി പൊഴിമുഖം.കായലിന് കുറുകെ കരിമണൽത്തിട്ട.ഓരോ തരിയും വിലപിടിപ്പുള്ളത്.അരികെ തോട്ടപ്പിള്ളി സ്പിൽവേ ഷട്ടർ.കുട്ടനാടിൽ പ്രളയമുണ്ടായാൽ വെള്ളം കടലിലേക്ക് ഒഴുക്കാനുള്ള സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *