ഷാർജ: യുഎഇയിലെ ഷാർജയിൽ എല്ലായിടത്തും ജൂലൈ ഒന്ന് മുതൽ അർധരാത്രി 12 വരെ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. ഷാർജ എമിറേറ്റിലെ കൽബ, ദൈദ്, ഖൊർഫക്കാൻ മേഖലകളിലും ഇത് ബാധകമായിരിക്കും. നേരത്തേ നീലബോർഡ് സ്ഥാപിച്ച് പ്രത്യേകം രേഖപ്പെടുത്തിയ സ്ഥലത്ത് മാത്രമാണ് രാവിലെ എട്ട് മുതൽ രാത്രി 12 വരെ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നത്. മറ്റിടങ്ങളിൽ രാത്രി പത്ത് വരെയാണ് വാഹനം നിർത്തിയിടാൻ പണം നൽകേണ്ടതുണ്ടായിരുന്നത്. എമിറേറ്റിലെ മുഴുവൻ സ്ഥലങ്ങളിലെയും പാർക്കിങ് ഫീസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പാർക്കിങ് ഫീസ് നൽകേണ്ട സമയം ദീർഘിപ്പിക്കുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. നിലവിലേത് പോലെ വെള്ളിയാഴ്ച പാർക്കിങ് സൗജന്യമായി തുടരും. എന്നാൽ, അവധി ദിനങ്ങളിൽ പാർക്കിങ് ഫീസ് നൽകേണ്ട സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കില്ല. സീസണൽ പാർക്കിങ് കാർഡിന്റെ സബ്സ്ക്രിപ്ഷൻ നിരക്കിൽ മാറ്റമുണ്ടാവില്ല.
Related Posts
ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; ആറുകിലോയിലേറെ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ
മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം അധികൃതർ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ…
വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ; എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ…
സൗദിയിൽ ഇന്ന് മഴയ്ക്ക് സാധ്യത
റിയാദ്: സൗദിയിലെ പതിനൊന്ന് പ്രവിശ്യകകുളുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. കിഴക്കൻ, വടക്കൻ അതിർത്തികൾ, അൽജൗഫ്, ഹാഇൽ…
