അൽഐൻ: വ്യാഴാഴ്ച വരെ അൽ ഐനിൽ കനത്ത മഴ, ശക്തമായ കാറ്റ്, പൊടിപടലങ്ങൾ എന്നിവയുണ്ടായേക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത് ദൂരക്കാഴ്ച കുറയാനും വാഹനമോടിക്കുമ്പോൾ അപകടകരമായ സാഹചര്യങ്ങളുണ്ടാകാനും കാരണമാകുമെന്നും അധികൃതർ അറിയിച്ചു. ജൂൺ 24, 25 തീയതികളിൽ പകൽ ചില സമയങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി
വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും വേഗത പരിധി പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. കനത്ത മഴയിൽ വാദി റൂട്ടുകളും താഴ്ന്ന പ്രദേശങ്ങളും ഒഴിവാക്കാനും ഡ്രൈവർമാരോട് നിർദേശിച്ചു. വേനൽക്കാലത്ത് കിഴക്കൻ, പർവതപ്രദേശങ്ങളിൽ മേഘങ്ങൾ രൂപം കൊള്ളുന്നതിനാൽ യുഎഇയുടെ ചില ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ്.
