സി -ഡാക്കിൽ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം: അവസാന തീയതി ജൂൺ 23

കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി -ഡാക് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്) സോഫ്റ്റ്‌വെയർ ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (STDC) തിരുവനന്തപുരം കൊച്ചി കേന്ദ്രങ്ങളിൽ നടത്തിവരുന്ന പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷപിജി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനായി ഓൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ ആയ സി – ക്യാറ്റ് (C-CAT) ഓൺലൈൻ പ്രവേശന പരീക്ഷ ജൂലൈ 4, 5 തീയതികളിലായി നടത്തുന്നതാണ്‌. 24 ആഴ്ചത്തെ പ്രോഗ്രാമുകൾ ഓഗസ്റ്റ് 24- ന് ആരംഭിക്കും. വെബ്‌സൈറ്റ് – acts.cdac.in, stdc-t.in

കോഴ്‌സുകൾ: അഡ്വാൻസ് കമ്പ്യൂട്ടിംങ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറെൻസിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയാണ് തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തുന്ന കോഴ്‌സുകൾ. അഡ്വാൻസ് കമ്പ്യൂട്ടിങ് എന്ന കോഴ്‌സ് കൊച്ചി കേന്ദ്രത്തിൽ ഓഫ്‌ലൈൻ ആയും നടത്തിവരുന്നു. ബിഗ് ഡാറ്റ അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറെൻസിക്‌സ് എന്നീ രണ്ട് കോഴ്‌സുകൾ പൂർണമായി ഓൺലൈൻ ആയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർണമായി ഓഫ്‌ലൈനായും ആണ് തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തുന്നത്. അഡ്വാൻസ് കമ്പ്യൂട്ടിങ് കോഴ്‌സ് തിരുവനന്തപുരം കേന്ദ്രത്തിൽ ഓൺലൈനായും കൊച്ചി കേന്ദ്രത്തിൽ ഓഫ്‌ലൈനായും ആണ് നടത്തുന്നത്.

പ്രവേശന യോഗ്യത: ബിടെക് (ഐടി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ്/ ടെലികോം, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ടെലികമ്മ്യൂണിക്കേഷൻ)/ എംസിഎ /എംഎസ്‌സി (ഐടി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ്) എന്നിവയാണ് പൊതു യോഗ്യത. ഇതിനു പുറമെ ഓരോ പ്രോഗ്രാമിനും കൂടുതലായി അംഗീകരിച്ചിട്ടുള്ള യോഗ്യതകൾ വെബ്സ്റ്റിൽ നൽകിയിട്ടുള്ള അഡ്മിഷൻ ബുക്‌ലെറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :തിരുവനന്തപുരം- 8547882754 / 04712781500, stdc@cdac.in.കൊച്ചി- 0484 2372422, stdckochi@cdac.in.

Leave a Reply

Your email address will not be published. Required fields are marked *