കുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമത്തിൽ നിന്ന് ഏഴ് അവശ്യ ജോലികളെ ഒഴിവാക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ(PAM). തൊഴിൽ പരിശോധനാ വകുപ്പിൽ നിന്ന് മുൻകൂർ അനുമതി നേടിയിട്ടുണ്ടെങ്കിലാണ് ഇളവ് ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ അവശ്യ ജോലികൾ: അടിയന്തര അറ്റകുറ്റപ്പണികൾവൈദ്യുതി, വെള്ളം, ടെലികമ്മ്യൂണിക്കേഷൻ തകരാറുകൾ പരിഹരിക്കൽവിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സുപ്രധാന സൗകര്യങ്ങൾ എന്നിവയുടെ പ്രവർത്തനം , അടിയന്തര റോഡ് ടാറിങ്ങും കോൺക്രീറ്റ് പ്രവൃത്തിയും, ഗതാഗത സുരക്ഷയെ ബാധിക്കുമ്പോഴുള്ള അടിയന്തര റോഡ് അറ്റകുറ്റപ്പണി, മണ്ണിടിച്ചിലും പെട്ടെന്നുള്ള അപകടങ്ങളും നീക്കംചെയ്യൽ , അതോറിറ്റി നിർണയിക്കുന്ന മറ്റു ജോലികൾ.
