ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറാൻ്റെ ക്ഷണം

ന്യൂ ഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഔദ്യോഗികമായാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ചടങ്ങിൽ മോദി പ്രതിനിധിയെ അയക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ സംസാകാര ചടങ്ങുകള്‍ ജൂലൈ 4ന് നടക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. കൊല്ലപ്പെട്ട് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. സംസ്‌കാര ചടങ്ങിനായി പ്രത്യേക സ്ഥലം സജ്ജമാക്കിയെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആയത്തുള്ള ഖമനയിയുടെ മൃതദേഹം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കാര്യം അതീവ രഹസ്യമാണ്. അഞ്ച് ദിവസമായാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ജൂലൈ 4ന് ആരംഭിക്കുന്ന ചടങ്ങുകള്‍ വിപുലമായ വിലാപയാത്രക്ക് ശേഷം ജൂലൈ 9ന് വിശുദ്ധ നഗരമായ മഷാദില്‍ ഖാംനയിയുടെ ഭൗതികദേഹം ഖബറടക്കുന്നതോടെയാണ് സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *