മാനന്തവാടി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11നാണ്. ഈ വർഷത്തെ WLF എഡിഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേർ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി വയനാട്ടിൽ എത്തിച്ചേരും. മുൻവർഷങ്ങളിലെപ്പോലെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇത്തവണയും ചർച്ച ചെയ്യപ്പെടുമെന്നാണ് ഫെസ്റ്റിവൽ ഡയറക്ടറായ ഡോ വിനോദ് കെ ജോസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാാക്കിയത്.
Related Posts
ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ഗാർഹിക പീഡനമെന്ന് ഹൈക്കോടതി
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തിന്, ഭാര്യയ്ക്ക് ജീവനാംശം…
സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സി.പി.എം നേതാവായ സി.എസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ…
പത്തനംതിട്ടയിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം
പത്തനംതിട്ട: പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ്. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്.…
