ലോകകപ്പിൽ ഇന്ന് ഫ്രാൻസ് – നോർവേ പോരാട്ടം

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് ഫ്രാൻസ് – നോർവേ പോരാട്ടം. പുലർച്ചെ 12:30 ന് ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കരുത്തരായ ടീമുകൾ എന്നതിലുപരി സൂപർ താരങ്ങളായ എംബപ്പേയും ഹാളണ്ടും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ ആരാധകരും വലിയ ആവേശത്തിലാണ്.

നിലവിൽ ഗ്രൂപ്പ് ഐയുടെ പോയിന്റ് പട്ടികയിൽ ഫ്രാൻസ് ഒന്നാം സ്ഥാനത്തും നോർവേ രണ്ടാം സ്ഥാനത്തുമാണ്. കളിച്ച രണ്ട് മത്സരങ്ങളിലും ഇരുടീമുകളും ജയം സ്വന്തമാക്കിയിരുന്നു. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് നോർവേ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഫ്രാൻസ് പട്ടികയുടെ തലപ്പത്തേറിയതും. 5 – 4 എന്നതാണ് ഗോൾ ശരാശരി. ആറ് പോയിന്റ് വീതമാണ് ഇരുടീമുകളുടെയും അക്കൗണ്ടിൽ ഉള്ളത്.

സൂപ്പർ താരങ്ങളുടെ മത്സരവും, മത്സരത്തിൽ ആര് സ്കോർ ചെയ്യും എന്നുമെല്ലാം കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇരുടീമുകളുടെയും അതുപോലെ ഇരുതാരങ്ങളുടെയും ആരാധകർ. അതുകൊണ്ട് തന്നെ ഇന്ന് എല്ലാ കണ്ണുകളും എംബാപ്പയിലേക്കും ഹാളണ്ടിലേക്കും ആയിരിക്കുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *