ദുബായ് : ജീവനക്കാരുടെ മികച്ചസേവനങ്ങളെ മുൻനിർത്തി ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) 14-ാമത് ‘ബാനർ ഓഫ് എക്സലൻസ്’ പുരസ്കാര വിതരണം സംഘടിപ്പിച്ചു. ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ സർക്കാർ സ്ഥാപനമേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 2025-26 വർഷത്തെ പുരസ്കാരങ്ങളിലേക്ക് 14 സ്ഥാപനവിഭാഗങ്ങൾ, 17 വ്യക്തിഗതവിഭാഗങ്ങൾ അടക്കംമൊത്തം 102 നാമനിർദേശങ്ങളാണ് ലഭിച്ചത്. വിവിധ തൊഴിൽ വിഭാഗങ്ങളിൽനിന്ന് 55 പേർ പുരസ്കാരങ്ങൾക്ക് അർഹരായി. കൂടാതെ മികച്ചസേവനങ്ങൾ നൽകിയതിന് ഒൻപത് പ്രത്യേക അംഗീകാരങ്ങളും നൽകി. ജി.ഡി.ആർ.എഫ്.എ.യിൽ മികച്ച സേവനങ്ങൾക്കുശേഷം സർക്കാരിന്റെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറിയനാലുപേർക്കും എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
സേവനമികവുമായി ദുബായ് താമസ, കുടിയേറ്റ വകുപ്പ്എക്സലൻസ് പുരസ്കാരങ്ങൾ നൽകി
