മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ നജ്ദ് മേഖലയിലുള്ള കർഷകർക്ക് ആശ്വാസമായി പുതിയ തീരുമാനം. വിളവിറക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി താത്കാലിക കാർഷിക തൊഴിലാളി കൈമാറ്റ പദ്ധതിക്ക് തൊഴിൽ മന്ത്രാലയം അനുമതി നൽകി. കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ദോഫാറിലെ ലേബർ ഡയറക്ടറേറ്റ് ജനറൽ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ നിയമപ്രകാരം കർഷകർക്ക് വിളവിറക്കുന്ന സീസണിൽ ഒരു മാസത്തേക്കും, വിളവെടുപ്പ് സീസണിൽ പരമാവധി രണ്ട് മാസത്തേക്കും തൊഴിലാളികളെ താൽക്കാലികമായി മറ്റ് ഫാമുകളിലേക്ക് മാറ്റാൻ അനുവാദമുണ്ടാകും.
Related Posts
കോഴിക്കോട്ടേക്ക് ഉൾപ്പെടെ പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ
സലാല: ഒമാനിലെ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉൾപ്പെടെ നേരിട്ടുള്ള പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജറ്റ് എയർലൈൻ സലാം…
ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം
മനാമ: ബഹ്റൈനിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഹമദ്…
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ; ദുബായ്–ലണ്ടൻ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കി
ദുബായ്: യാത്രക്കാരന് വിമാനത്തിനുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിൽ നിന്ന് ലണ്ടനിലേക്ക് പോയ എമിറേറ്റ്സ് വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. എയർബസ്…
