‘യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നില്ല, പാലായെ അനാഥമാക്കില്ല’; ജോസ് കെ.മാണി

തിരുവനന്തപുരം: യുഡിഎഫിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ജോസ് കെ മാണി. ഭരണ പ്രതിസന്ധി ഉണ്ടായാല്‍ പാലായെ അനാഥമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പാലായുടെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്ന് പൊതുജനം പറയുന്നുണ്ട്. പാലാ നഗരസഭാ വിഷയം പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചുള്ള പ്രവര്‍ത്തനം എന്തായാലും ഉണ്ടാകില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താനില്ല. പാലാ നഗരസഭയെ അനാഥമാക്കില്ല. ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നമാണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നു. കോണ്‍ഗ്രസിന് ഇപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. കോണ്‍ഗ്രസുമായി യോജിച്ചു പോകുമോ എന്നുള്ളത് മുന്‍വിധിയോട് കൂടിയുള്ള ചോദ്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫും കെപിസിസിയും തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് പുളിക്കണ്ടത്തെ സ്വതന്ത്ര കൗണ്‍സിലര്‍മാര്‍. ഭരണം നഷ്ടപ്പെടുന്നതില്‍ വിഷമമില്ലെന്നും ജീവനോപാധി അല്ലെന്നും ബിജു പുളിക്കകണ്ടം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതുകൊണ്ടുതന്നെ സമാനമാനസ്‌കരമായി യോജിച്ച പ്രവര്‍ത്തിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം, പല നഗരസഭയിലെ തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഉടന്‍ യുഡിഎഫ് കൈകൊണ്ടേക്കും. കെപിസിസിയുടെ നിലപാട് അറിഞ്ഞശേഷമാകും യുഡിഎഫ് നിലപാട് എടുക്കുക. ജില്ലാ ഘടകത്തോട് റിപ്പോര്‍ട്ട് നല്‍കാനും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പിന്തുണച്ച് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയും പ്രമേയം പാസാക്കിയതോടെയാണ് പാലായില്‍ യുഡിഎഫ് രണ്ട് തട്ടില്‍ ആയത്. പ്രമേയത്തിന്റെ കോപ്പി കെപിസിസി നേതൃത്വത്തിലും അയച്ചുകൊടുത്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിര്‍ണായകമാണ്. കെപിസിസിയുടെ നിലപാട് അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാനാണ് യുഡിഎഫും ശ്രമിക്കുന്നത്. ജില്ലാ ഘടകത്തോട് യുഡിഎഫ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍പ് നടത്തിയതുപോലെ ഒരു ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിഷയത്തില്‍ എത്രയും വേഗം തീരുമാനമെടുക്കും എന്നാണ് കെപിസിസി നേതൃത്വവും വ്യക്തമാക്കുന്നത്.സ്വതന്ത്ര കൂട്ടായ്മയുമായി ധാരണ ഉണ്ടാക്കിയത് പാലാ എംഎല്‍എയും കോട്ടയം എംപിയും ഒക്കെ ചേര്‍ന്ന് ആണെങ്കിലും ഇവരും വിഷയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ അട്ടിമറികള്‍ പാലാ നഗരസഭയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *