കുവൈത്തിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും നിയമവിരുദ്ധ ഉൽപ്പന്നങ്ങളും പി‍ടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണത്തിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 35 നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന, ഉത്ഭവം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം, നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലൈസൻസില്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങൾ കണ്ടെത്തി. ഒരു ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടുകയും ചെയ്തു. സർക്കാർ സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിറ്റ ഗ്രോസറി സ്റ്റോർ നിയമപ്രകാരം അടച്ചുപൂട്ടി. വിപണിയിലെ തട്ടിപ്പുകളും നിയമലംഘനങ്ങളും തടയാൻ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News