തിരുവനന്തപുരം : വഴുതക്കാടുള്ള ട്രിവാൻഡ്രം ക്ലബ്ബിനു സമീപം കഴിഞ്ഞ ഫെബ്രുവരിയിപ്പോൾ ഉണ്ടായ വാഹനാപകടകേസിൽ നടൻ മണിയൻ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കെമിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിലാണ് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ചെന്ന കേസ് പോലീസ് ഒഴിവാക്കി. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ മാത്രമാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടന്റെ കാറും ഒരു ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റത്. ബൈക്കിനെ ഇടിച്ച ശേഷം അദ്ദേഹം കാർ നിർത്താതെ പോവുകയായിരുന്നു. ഭയം കാരണമാണ് കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്നിടിക്കുക ആയിരുന്നെന്നും അദ്ദേഹം മുൻപ് പ്രതികരിച്ചിരുന്നു. കൂടാതെ മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം തുടക്കം മുതൽ തന്നെ വാദിച്ചിരുന്നു. കേസിൽ പോലീസ് മണിയൻപിള്ള രാജുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
