മൗറീഷ്യസിനെ അസോസിയേറ്റ് അംഗമായി ഉള്‍പ്പെടുത്തി ഐസിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

111-ാമത് അസോസിയേറ്റ് അംഗമായി മൗറീഷ്യസിനെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ക്രിക്കറ്റ് മൗറീഷ്യസിന് ഈ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള 23-ാമത്തെ ഐസിസി അംഗമാണ് മൗറീഷ്യസ്. അതേസമയം, ഫ്രാന്‍സ് ക്രിക്കറ്റ് അസോസിയേഷന് ഐസിസി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഐസിസിയുടെ അംഗത്വ മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് നോട്ടീസ് നല്‍കുകയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നിശ്ചിത സമയത്തിനകം തങ്ങളുടെ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ ഫ്രാന്‍സിന്റെ അംഗത്വം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഐസിസി കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

ക്രിക്കറ്റിനെ ആഗോളതലത്തില്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രാജ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതെന്നും, അതോടൊപ്പം നിലവിലുള്ള അംഗങ്ങള്‍ കൗണ്‍സിലിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഐസിസി വ്യക്തമാക്കി.ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന് 12.82 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ അനുവദിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ക്രിക്കറ്റ് കാനഡ ബോര്‍ഡിന്റെ അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള നിബന്ധനകള്‍ അംഗീകരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് പുതിയ ഭരണഘടന രൂപീകരിക്കുന്നതില്‍ കൈവരിച്ച പുരോഗതി ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഐസിസി ആവര്‍ത്തിച്ചു. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഐസിസി ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റിനുള്ള വിലക്ക് തുടരും.

കഴിഞ്ഞ ജൂണില്‍ നടന്ന ഐസിസിയുടെ ത്രൈമാസ യോഗത്തിലും ലങ്കന്‍ പ്രതിനിധികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നില്ല. അംഗത്വ ബാധ്യതകളില്‍ ഗുരുതരമായ ലംഘനം വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ക്രിക്കറ്റ് കാനഡയുടെ സസ്പെന്‍ഷന്‍ തുടരും. വിലക്ക് വേഗത്തില്‍ നീക്കുന്നതിനായി തങ്ങള്‍ വിശദമായ കര്‍മ്മപദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ക്രിക്കറ്റ് കാനഡ അറിയിച്ചിരുന്നു. എന്നാല്‍ വിലക്ക് നീക്കുന്നതിന് മുന്‍പായി അവര്‍ പാലിക്കേണ്ട നിബന്ധനകള്‍ക്ക് ഐസിസി ബോര്‍ഡ് ഇപ്പോള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം, ഐസിസി രണ്ട് പുതിയ ഉപസമിതികള്‍ രൂപീകരിച്ചു. ഗവേണന്‍സ് റിവ്യൂ കമ്മിറ്റിയും ഫ്രാഞ്ചൈസി ലീഗ് കമ്മിറ്റിയും.

ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് മുഹമ്മദ് മൂസാജി, ഐസിസി സ്വതന്ത്ര ഡയറക്ടര്‍ ഡോ. റോസ് റിവാസ് എന്നിവരാണ് ഗവേണന്‍സ് റിവ്യൂ കമ്മിറ്റിയിലുള്ളത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തമീം ഇക്ബാല്‍, റൂഡി വാന്‍ വൂറന്‍ (ക്രിക്കറ്റ് നമീബിയ), റിച്ചാര്‍ഡ് ഗൗള്‍ഡ് (ഇസിബി), ടോഡ് ഗ്രീന്‍ബെര്‍ഗ് (ക്രിക്കറ്റ് ഓസ്‌ട്രേലിയ), ദേവാജിത് സൈകിയ എന്നിവരാണ് ഫ്രാഞ്ചൈസി കമ്മിറ്റിയിലുള്ളത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News