ശ്രീനഗർ: ശ്രീനഗർ അന്താരഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ ഇവരുടെ ലഗേജിൽ നിന്നും ഒരു സാറ്റലൈറ്റ് ഫോൺ കണ്ടത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ഫോൺ കണ്ടെത്തിയത് സുരക്ഷാ മുന്നറിയിപ്പിനും കാരണമായി. തുടർന്ന് സാറ്റലൈറ്റ് ഫോൺ കൈവശം വെക്കാനുള്ള അനുമതിയുണ്ടോ എന്നറിയാൻ ഇരുവരെയും പ്രാദേശിക പോലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യുകയാണ്.
ഇവരിൽ ഒരാൾ മൊണ്ടാന സ്വദേശിയാണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ഇയാളുടെ ലഗേജിൽ നിന്നുമാണ് ഈ ഉപകരണം കണ്ടെത്തിയത്. ഇവർ കശ്മീർ താഴവരയിൽ എവിടെയൊക്കെ സഞ്ചരിച്ചെന്നും പരിശോധിക്കുന്നുണ്ട്. നിലവിൽ ഇരുവർക്കുമെതിരെ ഔദ്യോഗികമായി കേസ് എടുത്തിട്ടില്ല. സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന്റെ ഉദ്ദേശവും രേഖകളും പരിശോധിച്ചതിനു ശേഷമേ തുടർ നടപടികളിലേക്ക് നീങ്ങുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.
