തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധനയുമായി വിജയിലൻസ്. ആറ് കോർപ്പറേഷനുകൾ, 30 മുനിസിപ്പാലിറ്റികൾ, 24 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കെട്ടിട നിർമാണത്തിന് അനുമതി നൽകൽ, നമ്പർ നൽകൽ തുടങ്ങിയ കാര്യങ്ങൾക്ക് ഇടനിലക്കാർ വഴി പണം വാങ്ങുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വൈകിട്ടോടെ മാത്രമേ പരിശോധന പൂർത്തിയാവുകയുള്ളൂ. ചില സ്ഥലങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *