അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത് അപൂര്‍വ്വ റെക്കോര്‍ഡുകളോടെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വമായ റെക്കോര്‍ഡുകളിലൊന്നുമായാണ് അജിന്‍ക്യ രഹാനെ പടിയിറങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചവരില്‍ തോല്‍വി അറിയാത്ത ക്യാപ്റ്റനെന്ന നേട്ടവുമായിട്ടാണ് രഹാനെ മടങ്ങുന്നത്. നായകനായി ഇറങ്ങിയ 6 ടെസ്റ്റുകളില്‍ 4 എണ്ണത്തില്‍ ജയം നേടുകയും 2 എണ്ണം സമനിലയിലാക്കുകയും ചെയ്ത അദ്ദേഹം ഒരു മത്സരത്തില്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.

തോല്‍വിയറിയാത്ത ക്യാപ്റ്റന്മാരുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബ്

ഇന്ത്യക്കായി 38 ടെസ്റ്റ് ക്യാപ്റ്റന്മാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നാല് പേര്‍ മാത്രമാണ് തോല്‍വി അറിയാതെ പദവി വിട്ടിട്ടുള്ളത്. കെ ശ്രീകാന്ത് (4 ടെസ്റ്റുകള്‍), ഹേമു അധികാരി, രവി ശാസ്ത്രി (ഓരോ ടെസ്റ്റ് വീതം) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങള്‍. എന്നാല്‍, ഈ പട്ടികയില്‍ ഇന്ത്യയെ ഒരു വിദേശ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ച ഏക നായകന്‍ രഹാനയാണ്. 2020-21 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് രഹാനെയുടെ കരിയറിലെ ഏറ്റവും വലിയ വഴിതിരിവ്. അഡ്‌ലെയ്ഡില്‍ വെറും 36 റണ്‍സിന് പുറത്തായി വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യക്ക് മുന്നില്‍ പരമ്പര കൈവിട്ടുപോകുമെന്ന അവസ്ഥയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *