കമ്പനി ചർച്ചയിൽ നിന്ന് പിന്മാറി; നാളെ മുതൽ യൂബർ സർവീസുകൾ ബഹിഷ്കരിക്കും

കൊച്ചി: ഓൺലൈൻ ടാക്സി സർവീസായ യൂബർ വീണ്ടും സമരത്തിലേക്ക്. ഇന്ന് നിശ്ചയിച്ച ചർച്ചയിൽ നിന്ന് കമ്പനി പിന്മാറിയതിനെ തുടർന്നാണ് ഡ്രൈവേഴ്സ് സമരം പുനഃരാരംഭിക്കുന്നത്. കൊച്ചിയിൽ നാളെ മുതൽ പീക്ക് സമയങ്ങളിൽ പകുതിയിൽ അധികം പേർ സർവീസ് നടത്തില്ല. കിലോ മീറ്ററിന് 12 രൂപയിൽ നിന്ന് 18 ആക്കണം, കമ്മീഷൻ അടക്കം വർധിപ്പിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം കേരള സവാരിയും, റാപ്പിഡോയും സമരം അവസാനിപ്പിച്ചിരുന്നു. കമ്പനി അധികൃതർ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നായിരുന്നു സമരത്തിൽ നിന്നുള്ള പിന്മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *