നമ്മളിലേക്ക് പ്രൊജക്ടുകള്‍ എത്താതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്; നീരജ് മാധവ്

ലയാളികൾക്ക് സുപരിചിതനായ, സഹനടനായും നായകനായും തിളങ്ങിയ ആളാണ് നീരജ് മാധവ്. റാപ്പറായും തിരക്കഥാകൃത്തായുമെല്ലാം നീരജ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അവസരങ്ങൾ ചോദിച്ചപ്പോൾ താൻ നേരിട്ട അപമാനങ്ങളെ കുറിച്ച് നീരജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘നമ്മളിലേക്ക് പ്രൊജക്ടുകള്‍ എത്താതെ വരുമ്പോള്‍ നമ്മള്‍ പ്രൊജക്ട് ഉണ്ടാക്കുകയെന്നതാണ് ചെയ്യാനാകുന്നത്. എത്താതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതിന് പക്ഷെ എന്റെ ഭാഗത്തും പ്രശ്‌നമുണ്ട്. ഞാന്‍ സോഷ്യലൈസ് ചെയ്യുന്നതും നെറ്റ് വര്‍ക്ക് ചെയ്യുന്നതിലും വീക്കാണ്. എങ്ങനെയാണ് ഒരു സംഭാഷണം തുടങ്ങുന്നതെന്ന് അറിയില്ല. എന്റെ സ്‌ട്രോങര്‍ ഏരിയ ക്രിയേഷന്‍ ആണ്. ആ ഏരിയ ഉപയോഗിച്ച് മുന്നോട്ട് പോവുകയെന്നതിലാണ് കാര്യം.നമ്മളെ തേടി ഒന്നും വരില്ല. വല്ലപ്പോഴും അങ്ങനെ വന്നേക്കാം. എനിക്ക് വന്ന രണ്ട് വലിയ പ്രൊജക്ടുകളായ ഫാമിലി മാനും ആര്‍ഡിഎക്‌സും അങ്ങനെ വന്നതാണ്. അതിനായി ഞാന്‍ ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. അത് പക്ഷെ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലേ സംഭവിക്കുകയുള്ളൂ. അതും വിചാരിച്ച് അഞ്ച് കൊല്ലം കാത്തിരിക്കാനാകില്ലല്ലോ.

എനിക്ക് ചാന്‍സ് ചോദിക്കാന്‍ മടിയാണ്. തിരികെ ഓഫര്‍ ചെയ്യാന്‍ ഒന്നുമില്ല. എന്റെ കയ്യില്‍ ഒരു കഥയുണ്ട്, നിങ്ങളിതൊന്ന് കേട്ടു നോക്കുവന്നെ് പറയുന്നതില്‍ ഒരു രസമുണ്ട്. അല്ലാതെ വെറുതെ അവസരം ചോദിക്കുമ്പോള്‍ യാചന പോലാകും, അതിന്റെ മീറ്ററിൽ ആണ് അത് കിടക്കുന്നത്. അവര്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ അനുസരിച്ചിരിക്കും അവസരം. മുമ്പ് ചില സാഹചര്യങ്ങളില്‍ തീവ്രമായ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ശേഷം എനിക്കത് സാധിക്കാറില്ല’, നീരജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *