മോദി രാജിവെച്ചു എന്ന് കത്ത്?

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെച്ചു എന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം. മോദിയുടെ ഒപ്പ് ഉൾപ്പെടെയുള്ള രാജിക്കത്താണ് പ്രചരിച്ചത്. അശോക ചക്ര എംബ്ലവും ഉൾപ്പെടുത്തിയിരുന്നു. ആധികാരികമാണ് എന്ന് തോന്നിക്കുംവിധമുള്ള കത്ത് പലരും പങ്കുവെക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ പ്രതികരണവുമായി രംഗത്തുവന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്ന് കേന്ദ്രം അറിയിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ യുടെ ഫാക്ട് ചെക്ക് യൂണിറ്റ് സോഷ്യൽ മീഡിയയിലെ പ്രചാരണം ശരിയല്ലെന്ന് അറിയിച്ചു. പ്രധാനമന്ത്രി അത്തരം കത്തിൽ ഒപ്പുവച്ചിട്ടില്ലെന്നും വ്യക്തമക്കി. വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും പിഐബി വിശദീകരിച്ചു. എന്നാൽ അതിവേഗമാണ് വ്യാജ കത്ത് പ്രചരിച്ചിരിക്കുന്നത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ രാജിവെക്കുന്നു എന്ന് പറയുന്ന കത്താണ് പ്രധാനമന്ത്രിയുടെ പേരിൽ പ്രചരിച്ചത്. ഇത് തെറ്റാണെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും പിഐബി അറിയിച്ചു. കൂടാതെ ഇത്തരം പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുരുത് എന്നും അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *