ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി. എം.സി റോഡിലെ വെള്ളാവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രിയോടെയാണ് വൻതോതിൽ ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ചത്. ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളാണ് നടുറോഡില്‍ തള്ളിയത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഇവ റോഡിലേക്ക് മനഃപൂർവം വലിച്ചെറിഞ്ഞതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി റോഡിൽ ചിതറിക്കിടന്ന ഗർഭനിരോധന ഉറകൾ അടിയന്തരമായി നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *