അന്താരാഷ്ട്ര നഗരമായി ഉയരാന്‍ കിഴക്കന്‍ സൗദി

റിയാദ്: അന്താരാഷ്ട്ര നഗര ആസൂത്രണ പദ്ധതിയുടെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ നഗരങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമൻ സെറ്റില്‍മെന്‍റ്സ് പ്രോഗ്രാമുമായി സഹകരിച്ചാണ് പദ്ധതി. യു.എന്‍-ന്‍റെ നൂതന ഒമ്പതിന ചട്ടങ്ങള്‍ പാലിച്ച് ലോക നഗരങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. നഗരത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, മികച്ച നഗരാസൂത്രണം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. കിഴക്കന്‍ സൗദിയിലെ നഗരങ്ങളായ ദമ്മാം, അല്‍കോബാര്‍, ദഹ്റാന്‍ നഗരങ്ങളെയാണ് പദ്ധതിയുടെ ഭാഗമാക്കുക. ഒപ്പം പരിസ്ഥിതി, മൊബിലിറ്റി, പാർപ്പിടം, ആരോഗ്യം, സേവനങ്ങൾ, ഭരണം എന്നിവ ഉൾക്കൊള്ളുന്ന 43 ഉപ സൂചകങ്ങളും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‍റെ ഭാഗമാകും. നഗര ആസൂത്രണത്തിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഏറ്റവും മികച്ച ആഗോള രീതികൾ സ്വീകരിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതി എന്ന് പ്രവിശ്യ മുനിസിപ്പല്‍ അതികൃതര്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *