കോഴിക്കോട്: താമരശ്ശേരി കൂടത്തായിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. ആറ് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. കൂടത്തായി പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെയാണ് അപകടം ഉണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിലാണ് വാഹനം മറിഞ്ഞത്. അതുകൊണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Related Posts
ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം
ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ്…
തൃശ്ശൂരിൽ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലുണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ്…
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളപായമില്ല
നീലേശ്വരം: നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് സംഭവം നടന്നത്. പടന്നയിൽ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക്…
