ഉഷ്ണതരംഗത്തിന് സാധ്യത; തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ ( പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ശിഖ സുരേന്ദ്രൻ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഏപ്രിൽ 23 , 24 തിയ്യതികളിൽ ഉഷ്‌ണതരംഗസാധ്യതക്കുള്ള ഓറഞ്ച്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യത മുന്നറിയിപ്പും കാണണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ, സ്ഥാപനങ്ങൾക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ഓൺലൈൻ ആയി ക്ലാസുകൾ നടത്താവുന്നതാണ്. സർവ്വകലാശാലകൾ/ ബോർഡുകൾ , സംസ്ഥാന സർക്കാർ ഇതിനോടകം അറിയിച്ചിട്ടുള്ളതും ഷെഡ്യൂൾ ചെയ്തിട്ടുള്ളതുമായ പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും ജില്ലാ കലക്റ്റർ അറിയിച്ചു.

താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ സാധാരണയായിത്തന്നെ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *