സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് നയൻ‌താര. നടിയുടേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും സിനിമകളുടെ പ്രൊമോഷണൽ ഇവെന്റുകളിൽ നിന്ന് നടി വിട്ടുനിൽക്കുന്നത് വിമർശനത്തിന് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്സിക്കിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്ത താൻ എന്തുകൊണ്ടാണ് ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനെത്തിയതെന്ന് മനസുതുറക്കുകയാണ്.

‘ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം പ്രൊമോഷനുകളിൽ ഞാൻ അത്ര മിടുക്കിയല്ല. അതുകൊണ്ടാണ് ഞാൻ അത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കുന്നത്. പക്ഷേ ഇതെനിക്ക് വളരെയധികം സ്പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് തോന്നുന്നു ഒന്ന് യഷ് ആണെന്ന്. അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിക്ക് പങ്കെടുക്കാൻ. പിന്നെയും ഇത് സ്പെഷ്യലാകാൻ വേറെ കാരണങ്ങളുണ്ട്. ഈ സിനിമയുടെ ഭാ​ഗമായ ആളുകളുടെ ഒരു വിഷൻ’, നയൻതാര പറഞ്ഞു.ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്തു. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.

ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *