വിമാന സർവീസ് കുത്തനെ ഉയർന്നു; സലാല വിമാനത്താവളത്തിൽ വേനൽക്കാല സീസണിൽ 1.54 ലക്ഷം യാത്രികർ

സലാല: ഈ വർഷത്തെ പീക്ക് വേനൽക്കാല യാത്രാ സീസണിൽ സലാല വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണത്തിൽ 8% വർധനവ് രേഖപ്പെടുത്തി. 2026 ജൂൺ 21-നും ജൂലൈ 31-നും ഇടയിലാണ് യാത്രക്കാരുടെ എണ്ണത്തിൽ 8% വർധന രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ചാണ് വർധന. ഈ കാലയളവിൽ 1,54,529 യാത്രക്കാരാണ് വിമാനത്താവളം വഴി എത്തിയത്. ഒമാൻ ന്യൂസ് ഏജൻസിയാണ് (ONA) കണക്കുകൾ പുറത്തുവിട്ടത്.

വിമാനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. 2026 ജൂൺ 21-നും ജൂലൈ 31-നും ഇടയിൽ സലാല വിമാനത്താവളം വഴി 1,758 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 2025-ലെ സമാന കാലയളവിൽ 1,637 വിമാനങ്ങളായിരുന്നു സർവീസ് നടത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 7% വർധനവാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *