ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺ സുഹൃത്ത് പിടിയിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്ത് നൂറനാടാണ് പൊലീസിന്റെ പിടിയിലായത്. ചാരുംമൂട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ രാത്രി പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്.
വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ചുനിൽക്കവെ യുവതിയെ ശരത് പിന്നിൽ നിന്നും വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സൗഹൃദത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായി സൗഹൃദത്തിലാണെന്ന സംശയവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി.
